Kerala

ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗം: സി.പി.എം നേതൃത്വം ഇടപെടണം; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

കണ്ണൂർ പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകൻ സി വി ധനരാജ് വധക്കേസ് വിധിയിലെ കൊലവിളി പ്രസംഗത്തിൽ മുൻ എംഎൽഎ ടി ഐ മധുസൂദനനെതിരെ നിയമനടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രസംഗത്തിന്റെ വിവരങ്ങൾ പൊലീസ് ശേഖരിക്കും. മുൻ ജനപ്രതിനിധിയുടെ പ്രസംഗം സമാധാനമല്ല, കലാപമാണ് ഉണ്ടാക്കുക. പ്രസ്താവന പിൻവലിക്കണമെന്നും സിപിഐഎം നേതൃത്വം ഇടപെടണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

കൊലവിളി പ്രസം​ഗത്തെ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ന്യായീകരിക്കാൻ ആകാത്ത പ്രസ്താവനയാണത്. പ്രസംഗത്തിന്റെ പൂർണ വിവരം തേടിയിട്ടുണ്ട്. കൊലപാതകത്തെ ന്യായികരിക്കുന്ന നിലപാടാണതെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ബോർഡ് – കോർപറേഷൻ വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യുഡിഎഫിൽ തർക്കമില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ജനോപകാരപ്രദമായ നിലപാടുകളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ് ടിഐ മധിസൂദനനെതിരെ പരാതി നൽകിയിട്ടുണ്ട്. ഡിജിപിക്കാണ് പരാതി നൽകിയത്. പയ്യന്നൂരിലെ ഡിവൈഎഫ്ഐ പരിപാടിയിലായിരുന്നു ടി ഐ മധുസൂദനന്റെ കൊലവിളിപ്രസംഗം. കണക്ക്പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടു. പക്ഷേ, അവരാരും ഇന്ന് ജീവനോടെ ഇല്ലെന്ന് ഓർമിപ്പിച്ചായിരുന്നു പ്രസംഗം.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  കണ്ണൂരിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം; മരിച്ചത് മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരി പുത്രിയും ഭർത്താവും

Related Articles

Back to top button