Kerala

‘ചോരയ്ക്ക് ചോര’ എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആദ്യം ചോദിക്കണം; മുഖ്യമന്ത്രിയെക്കാൾ വലുതല്ല മധുസൂദനൻ: കെ.കെ രാഗേഷ്

പയ്യന്നൂരിലെ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ മധുസൂദനനെതിരെ ഉയരുന്ന വിമർശനങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി സിപിഎം നേതാവ് കെ.കെ. രാഗേഷ്. ടി.ഐ മധുസൂദനൻ മുഖ്യമന്ത്രിയോ എംഎൽഎയോ അല്ല. അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ മാത്രം ഒറ്റതിരിച്ച് ചർച്ച ചെയ്യുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ ആർക്കും ഒരു പ്രശ്നമായിരുന്നില്ലല്ലോ എന്ന് കെ.കെ രാഗേഷ് ചോദിച്ചു. “ചോരയ്ക്ക് ചോര” എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടത്. മുഖ്യമന്ത്രിയേക്കാൾ വലിയ ആളല്ല മധുസൂദനൻ. “ചോരയ്ക്ക് ചോര” എന്നത് കടുത്ത പദപ്രയോഗമാണ്. അതിനേക്കാൾ വലുതല്ല “പകരത്തിന് പകരം” എന്ന പ്രയോഗമെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  വിവാദ വിമാനയാത്ര; മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല, അന്വേഷണം വേണം: വി.ഡി. സതീശനെതിരെ ലോകായുക്തയിൽ പരാതി

Related Articles

Back to top button