കൊലവിളി പ്രസംഗം; ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു

കണ്ണൂർ: പയ്യന്നൂരിലെ കൊലവിളി പ്രസംഗത്തിൽ സിപിഐഎം നേതാവ് ടി ഐ മധുസൂദനനെതിരെ കേസ്. ഭീഷണിപ്പെടുത്തൽ, സമാധാനം അന്തരീക്ഷം തകർക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192 (ഒരു വര്‍ഷം തടവ് അല്ലെങ്കില്‍ പിഴ), 351 (3) (ഏഴ് വര്‍ഷം വരെ തടവ് അല്ലെങ്കില്‍ പിഴ), 352 (രണ്ട് വര്‍ഷം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം) എന്നിവയാണ് മധുസൂദനന് എതിരെ ചുമത്തിയിരിക്കുന്നത്.
ധനരാജ് വധക്കേസ് വിധി വന്നതിന് പിന്നാലെ പയ്യന്നൂരിൽ നടന്ന ഡിവൈഎഫ്ഐ പരിപാടിയിലായിരുന്നു ടി ഐ മധുസൂദനന്റെ വെല്ലുവിളി. വി കുഞ്ഞികൃഷ്ണൻ എംഎൽഎയെ രാഷ്ട്രീയ നപുംസകമെന്നു അധിക്ഷേപിച്ച മധുസൂദനൻ ധനരാജ് വധ കേസിൽ വിധി പറഞ്ഞ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയെയും വെറുതെ വിട്ടില്ല. ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാമെന്നും ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാമെന്നും മധുസൂദനൻ പറഞ്ഞു.
പിന്നാലെ കലാപാഹ്വനം അനുവദിക്കില്ലെന്നു വ്യക്തമാക്കിയ ആഭ്യന്തര മന്ത്രി കേസെടുക്കാൻ റൂറൽ എസ്പിക്ക് നിർദേശം നൽകി.ധനരാജ് വധ കേസിൽ 16പ്രതികളെ വെറുതെ വിട്ടത് സിപിഎം നേതൃത്വത്തിനെതിരെ അണികൾക്കിടയിൽ എതിർവികാരം നിലനിൽക്കുമ്പോഴാണ് മധുസൂദനന്റെ പ്രസംഗം
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



