എൽഡിഎഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് പി.എസ്.സി വഴി നിയമനം നൽകി

തിരുവനന്തപുരം: പി എസ് സിയുടെ വാതിൽ സംസ്ഥാന സർക്കാർ കൊട്ടിയടച്ചുവെന്ന് ആരോപിച്ച് കെ എൻ ബാലഗോപാൽ. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമനങ്ങൾ നടത്തുന്നതിലും സർക്കാർ വീഴ്ച വരുത്തുകയാണെന്നും പി എസ് സി നിയമനങ്ങൾ മന്ദഗതിയിലാക്കുന്നത് സർക്കാർ ചെലവും ബാധ്യതയും കുറയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
ആകെ അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരുള്ള കേരളത്തിൽ കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് പി എസ് സി വഴി നിയമനം നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും നികത്തുന്നതും സർക്കാർ വൈകിപ്പിക്കുകയാണെന്ന് ബാലഗോപാൽ പറഞ്ഞു.
ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സെക്രട്ടറിതലത്തിൽ ആലോചിക്കണമെന്ന തീരുമാനം കരാർ നിയമനങ്ങൾക്കുവേണ്ടിയുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. പി എസ് സി വഴിയുള്ള സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സെക്രട്ടറിതലത്തിൽ ആലോചിക്കണമെന്ന തീരുമാനം കരാർ നിയമനങ്ങൾക്കുവേണ്ടിയുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. പി എസ് സി വഴിയുള്ള സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെയും (കെഎഎസ്) അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. പരീക്ഷ എഴുതി സർവീസിൽ പ്രവേശിച്ചവരുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബാലഗോപാൽ ആരോപിച്ചു. ട്രംപല്ല കേരളം ഭരിക്കുന്നതെന്നും വി ഡി സതീശൻ ട്രംപിനെ പഠിക്കുകയാണെന്നും എന്നും അദ്ദേഹം വിമർശിച്ചു.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



