Kerala

ജോലി തേടി ബെംഗളൂരുവിലെത്തി; ലോഡ്ജിൽ തർക്കം, മലയാളി നഴ്സിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ജോലി അന്വേഷിച്ച് ബെംഗളൂരുവിലെത്തിയ മലയാളി നഴ്സ് ഗംഗയുടെ (22) കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട അടൂർ സ്വദേശിനിയായ ഗംഗയെ കൊലപ്പെടുത്തിയ കേസിൽ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണയെ (23) പൊലീസ് അറസ്റ്റ് ചെയ്തു.

നാല് വർഷമായി അടുപ്പത്തിലായിരുന്ന ഇരുവരും വ്യാഴാഴ്ചയാണ് ബെംഗളൂരുവിലെ കോട്ടൺപേട്ടിലുള്ള റെജൻസി ഇൻ ലോഡ്ജിൽ മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. മറ്റൊരാളുമായുള്ള സൗഹൃദത്തെച്ചൊല്ലി ഗോകുൽ ഗംഗയെ സംശയിച്ചിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെയും തർക്കങ്ങളുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നാലെ ഗോകുൽ ലോഡ്ജ് ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയും ഗംഗയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.

നഴ്സിങ് പഠനം പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചാണ് ബെംഗളൂരുവിലെത്തിയത്. ഗോകുൽ നഴ്സിങ് വിദ്യാർഥികൾക്ക് കോളജ് പ്രവേശനം നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി പ്രവർത്തിച്ചുവരികയായിരുന്നു.

കോട്ടൺപേട്ട് പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും പ്രതിയുടെ മൊഴിയും പൊലീസ് വിശദമായി പരിശോധിച്ചുവരുന്നു.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെവിട്ടു

Related Articles

Back to top button