Kerala

നരിക്കുനിയിൽ ഏഴാം ക്ലാസുകാരന് സീനിയർ വിദ്യാർഥിയുടെ ക്രൂരമർദനം; കുട്ടിയുടെ നില അതീവ ഗുരുതരം

നരിക്കുനിയിൽ ഏഴാം ക്ലാസ് വിദ്യാർഥിക്ക് സീനിയർ വിദ്യാർഥിയുടെ ക്രൂരമർദനം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

സ്കൂളിൽ നടന്ന ഫുട്ബോൾ മത്സരം കാണുന്നതിനിടെയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. മത്സരം കാണേണ്ടെന്നും അവിടെനിന്ന് എഴുന്നേറ്റുപോകണമെന്നും ആവശ്യപ്പെട്ടായിരുന്നു സീനിയർ വിദ്യാർഥിയുടെ ആക്രമണം.

മർദനത്തിൽ കുട്ടിയുടെ ശരീരത്തിലെ മർമപ്രധാന ഭാഗങ്ങൾ ഉൾപ്പെടെ പരുക്കേറ്റതായാണ് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  യൂണിവേഴ്സിറ്റി കോളജ് സംഘർഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

Related Articles

Back to top button