Education

പ്രിയമുള്ളവൾ: ഭാഗം 83

രചന: കാശിനാഥൻ

കാലത്തെ
ഭദ്രൻ ഉണർന്നപ്പോൾ നന്ദു എഴുന്നേറ്റു പോയിരിന്നു.
തലേ രാത്രിയിലേ സംഭവങ്ങൾ ഓർത്തപ്പോൾ അവൻ പെട്ടെന്ന് എഴുന്നേറ്റു
മേലേക്കാവിലമ്മേ…… ഞങ്ങൾക്ക് ഒരു കുഞ്ഞാവയെ തരണേ.. എന്റെ നന്ദുട്ടനെ വിഷമിപ്പിക്കല്ലേ.. ഒരുപാട് ആഗ്രഹിച്ചു ഇരിയ്ക്കുവാ പെണ്ണ്..

കാവി മുണ്ട് മുറുക്കി ഉടുത്തോണ്ട് ഇറങ്ങി വെളിയിലേക്ക് വന്നപ്പോൾ നന്ദു മുറ്റം അടിച്ചു വാരുന്നുണ്ട്..

അമ്മു വെള്ളം കോരി കൊണ്ട് അകത്തേക്ക് കയറി വന്നപ്പോൾ ഏട്ടനെ നോക്കി ഒരു ഗുഡ് മോണിംഗ് പറഞ്ഞു.

അപ്പോളാണ് നന്ദു അവനെ കണ്ടത്.

ഓടി അരികിലേക്ക് വന്നു,
പെട്ടന്ന് പോയിട്ട് വാ.. ഞാൻ ഇതുവരെ ശൂ ശൂ പോലും വെച്ചില്ല കേട്ടോ.
അവൾ ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് ചൂലിന്റെ തലക്കo എടുത്തു തന്റെ ഇടം കൈവെള്ളയിൽ കുത്തി..

പോയി മൂത്രം ഒഴിക്കെടി.. ഇനി അത് പിടിച്ചു വെച്ചിട്ട് നീ വേറെ വല്ലോം വരുത്തി വെയ്ക്കുമോ..

അവൻ കണ്ണുരുട്ടി പേടിപ്പിച്ചപ്പോൾ നന്ദു ഒന്നൂടെ കലിപ്പിച്ചു അവനെ നോക്കി.

മോണിംഗ് യൂറിൻ ആണ് ഏട്ടാ വേണ്ടത്.. അതല്ലേ.. പ്ലീസ്…

ഹമ്…. അവനൊന്നു നീട്ടി മൂളി.

എന്നിട്ട് മുറ്റത്തേക്ക് ഇറങ്ങി.
പെട്ടന്ന് ആട്ടേന്നേ… എനിക്ക് ടെൻഷൻ ആയിട്ട് വയ്യ..

പോകാടി.. ആദ്യം പല്ലൊന്നു തേയ്ക്കട്ടെ.

ഭദ്രൻ പല്ല് തേപ്പും കുളിയും പെട്ടന്ന് നടത്തി. എന്നിട്ട് നേരേ കവലയ്ക്ക് പോയി..

അവൻ എങ്ങോട്ട് പോയതാ മോളെ…?
അമ്മയാണ്. ഭദ്രന്റെ ബൈക്ക് സ്റ്റാർട്ട്‌ ആവുന്ന ശബ്ദം കേട്ട് കൊണ്ട് ഇറങ്ങി വന്നത് ആയിരുന്നു.

കവല വരെ പോയതാ അമ്മേ. ഇപ്പൊ വരും..

പറഞ്ഞു കൊണ്ട് അവൾ വേഗം മുറ്റം അടിച്ചു വാരി.

അടിയും വാരലും കഴിഞ്ഞു കയും മുഖവും കഴുകി കയറി വന്നപ്പോൾ അവൾക്ക് ചെറുതായി തല കറക്കം പോലെ തോന്നി.

നേരെ ചെന്നിട്ട് അടുക്കളയിൽ കിടന്ന തടി ബെഞ്ചിൽ ഇരുന്നു.

എന്നാ മോളെ, എന്താ പറ്റീത്.,

ഒന്നുല്ല അമ്മേ, കണ്ണും തലയും ഇരുട്ടിച്ചു വരുന്നു.അതാ പെട്ടന്ന് ഇരുന്നേ.

യ്യോ, എന്ത് പറ്റി മോളെ, ആശുപത്രിയിൽ പോകാം, എഴുന്നേറ്റു വാ.. മിന്നു, അവനെ ഒന്ന് വിളിച്ചെടി…

ഗീത ഉറക്കെ ബഹളം വെച്ചു.

അമ്മേ…. എനിക്ക് ഈ മാസം ഇതേ വരെ ആയിട്ടും പീരിയഡ്സ് ആയില്ല…. ഭദ്രേട്ടൻ മെഡിക്കൽ സ്റ്റോറിൽ പോയത് ആണ്, ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കാം…

നന്ദന അല്പം ബുദ്ധിമുട്ടി എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു.

എന്റെ മേലേക്കാവിലമ്മേ….. സത്യമാകണേ..
ഗീതമ്മ നെഞ്ചത്ത് കൈ വെച്ചുകൊണ്ട് പറഞ്ഞപ്പോൾ മിന്നു ഓടി വന്നു.
എന്താമ്മേ..എന്ത് പറ്റി.. എന്തിനാ അമ്മ കരയുന്നത്.

See also  പൗർണമി തിങ്കൾ: ഭാഗം 25 - Metro Journal Online

ഒന്നുമില്ല… പോയിരിന്നു പഠിക്കാൻ നോക്ക് രണ്ടാളും..

ഇനി എപ്പോ പഠിക്കാനാ,സ്കൂളിൽ പോകാൻ time ആയില്ലേ.അമ്മു ചേച്ചി അവിടെ ഒരുങ്ങി കഴിഞ്ഞു.

ഏകദേശം എന്തൊക്കെയോ മിന്നു കേട്ടത് കൊണ്ട് അവൾ കൂടുതൽ ഒന്നും പറയാതെ റെഡി ആവാനായി പോയി.
ഗീതമ്മ പെട്ടന്ന് തന്നെ പിള്ളേർക്ക് ഉള്ള ചോറും പൊതി കെട്ടി.
വൈകാതെ അവർ രണ്ടാളും പോകുകയും ചെയ്തു.
ഭദ്രൻ ഇതെവിടെ പോയി കിടക്കുവാ.. മണി എട്ടര കഴിഞ്ഞു..

ക്ലോക്കിലേക്ക് നോക്കി കൊണ്ട് ഗീതമ്മ ഉമ്മറത്തേ അരഭിത്തിയിൽ ഇരുന്നു.

നന്ദനയ്ക്ക് ആണെങ്കിൽ വല്ലാത്ത ടെൻഷൻ ആയിരുന്നു. ശ്വാസം അടക്കി പിടിച്ചു കൊണ്ടാണ് അവളുടെ ഇരുപ്പ്.

കുറച്ചു സമയം കഴിഞ്ഞതും അവന്റെ ബൈക്ക് വരുന്നത് രണ്ടാളും കണ്ടു.

പെട്ടന്ന് തന്നെ ഇരുവരും എഴുന്നേറ്റു.

അമ്മയുടെ പരവേശം കണ്ടപ്പോൾ ഭദ്രന് എന്തോ ഒരു വല്ലായ്മ പോലെ.

ശോ.. ഇവളിത് പറഞ്ഞുന്നാ തോന്നുന്നേ.. ഇങ്ങനേ ഒരു സാധനം….

അവന്റെ പരുങ്ങൽ കണ്ടപ്പോൾ ഗീതമ്മയ്ക്ക് കാര്യം പിടി കിട്ടി.

തക്കാളി അടുപ്പത്തു വെച്ചിട്ടുണ്ട്. വെന്തോന്ന് നോക്കട്ടെ കേട്ടോ മോളെ..നീ അത് അവനോട് മേടിച്ചു നോക്ക്..

അവർ അടുക്കളയിലേക്ക് നടന്നപ്പോൾ ഭദ്രൻ കയറി വന്നത്.
പോക്കറ്റിൽ കിടന്നത് എടുത്തു അവൻ നന്ദു വിനു കൈമാറി.

മൂന്നു ഡ്രോപ്പ്സ് വേണം ഒഴിക്കാന്… സൂക്ഷിച്ചു കെട്ടോ..
ഭദ്രൻ പറഞ്ഞപ്പോൾ അവൾ തല കുലുക്കി.

യൂറിൻ കളക്ട ചെയ്തു കൊണ്ട് വന്ന ശേഷം, അവൾ അത് ഒഴിച്ചു.

ഒഴുകി വരുന്ന പ്രതലത്തിലേക്ക് നോക്കി ശ്വാസം വിടാൻ പോലും മറന്നു കൊണ്ട് ഇരുവരും ഇരുന്നു.

നന്ദനയേ ആണെങ്കിൽ ചെറുതായി വിറയ്ക്കുന്നുണ്ട്. ഭദ്രൻ അവളെയും ചേർത്തു പിടിച്ചു കൊണ്ട് നിൽക്കുകയാണ്..

ആദ്യത്തെ ലൈൻ ഡാർക്ക്‌ റെഡ് കളറിൽ കാണപ്പെട്ടു..
അടുത്തത് തെളിഞ്ഞു വരുന്നുണ്ടോ എന്ന് നോക്കി ഇരുവരും മുഖം കുനിച്ചു നിന്നു.

മെല്ലെ മെല്ലെ തെളിഞ്ഞു വരുന്ന രണ്ടാമത്തെ ലൈൻ….

അത് കണ്ടതും ഭദ്രനും നന്ദനയും പരസ്പരം പുഞ്ചിരിച്ചു. അങ്ങനെ അങ്ങനെ… അത് നന്നായി തെളിഞ്ഞു വന്നു.
നന്ദന ആണെങ്കിൽ കരഞ്ഞു കൊണ്ട് ഭദ്രന്റെ നെഞ്ചില്ക്ക് വീണപ്പോൾ അവനും തന്റെ മിഴിനീർ തുടയ്ക്കുകയായിരുന്നു.

മോളെ നന്ദനേ… അമ്മ വിളിച്ചപ്പോൾ പെട്ടന്ന് അവൾ അവനിൽ നിന്നും അകന്നു മാറി.

അമ്മേ വരുവാ..

ഓടി ചെന്നു അവൾ വാതിൽ തുറന്നപ്പോൾ ഗീതമ്മ വാതിൽക്കൽ വന്നു നിൽപ്പുണ്ട്

നോക്കിയോ മോളെ..

ഹമ്… നോക്കി അമ്മേ… പോസിറ്റീവ് ആണ്.. ഇടറിയ ശബ്ദത്തിൽ അവൾ തന്റെ കൈയിൽ ഇരുന്ന സ്ട്രിപ്പ് അവരെ കാണിച്ചു.

അത് മേടിച്ചു നെഞ്ചോട് ചേർത്തു കൊണ്ട് അവരും കരഞ്ഞു.

See also  താലി: ഭാഗം 30

എന്റെ കാവിലമ്മേ.. ഒരു കൊഴപ്പവും കൂടാതെ ഞങ്ങളുടെ പൊന്നിനെ ഇങ്ങു തന്നേക്കണേ.. എന്റെ അമ്മ കാത്തുരക്ഷിച്ചോണെ കുഞ്ഞിനേം അമ്മയേം ഒക്കെ…

നന്ദനയേ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ നെറുകയിൽ മുത്തം കൊടുത്തു അവർ പ്രാർത്ഥിച്ചു.

“മോനേ, ആശുപത്രിയിൽ പോയി കാണിക്കണ്ടെടാ….”
ഗീതമ്മ അകത്തേക്ക് കയറി വന്നു മകനെ നോക്കി.

ഹമ്…… പോകാം അമ്മേ, എവിടാ ഇപ്പൊ പോകേണ്ടത്…

മാതായിൽ കാണിക്കാം. അവിടെ നല്ല ഡോക്ടർമാര് ഒക്കെ ഉണ്ട്, പിന്നെ, നമ്മുടെ ആര്യയും സുമിയുമൊക്കെ അവിടെ ആയിരുന്ന് കാണിച്ചത്.

ഗീതാമ്മയുടെ ബന്ധുക്കളുടെ മക്കൾ ഒക്കെയാണ് അവർ. ഈയിടെ ആയിരുന്ന് പ്രസവിച്ചത്.

ഹമ്.. എന്നാപ്പിന്നെ അങ്ങോട്ട് പോകാം, അമ്മ അവളുമ്മാരോട് ഒന്ന് വിളിച്ചു ചോദിക്ക്… ഡോക്ടറുടെ പേരൊക്കെ..

ആഹ്.. വിളിക്കാം മോനെ, എന്നാൽ പിന്നെ വൈകാതെ നിങ്ങള് ഒരുങ്ങിക്കോ,ഇല്ലേൽ നേരം പോകും..

പറഞ്ഞു കൊണ്ട് ഗീതാമ്മ തന്റെ ഫോൺ എടുക്കാനായി അടുക്കളയിലേക്ക് പോയി..

ഭദ്രൻ ആണെങ്കിൽ നന്ദന മുറിയില്ക്ക് കയറി വന്നപ്പോൾ അവളെ പിടിച്ചു കൊണ്ട് വന്നു ബെഡിൽ ഇരുത്തി.

എന്നിട്ട് അവളുടെ ടോപ് പിടിച്ചു മേല്പോട്ട് ഉയർത്തി.

കുഞ്ഞാവേ…….. അച്ചേടെ പൊന്നെ..

അവൻ തന്റെ അധരം ചേർത്തു കൊണ്ട് മെല്ലെ വിളിച്ചു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post പ്രിയമുള്ളവൾ: ഭാഗം 83 appeared first on Metro Journal Online.

Related Articles

Back to top button