Education

എൻസിപിയിലെ മന്ത്രി മാറ്റം

എൻസിപിയിലെ മന്ത്രിമാറ്റ ചർച്ചകൾ സജീവമായി തുടരുന്നു. മന്ത്രി എകെ ശശീന്ദ്രൻ, പിസി ചാക്കോ, തോമസ് കെ തോമസ് എന്നിവർ മുഖ്യമന്ത്രിയെ കാണും. മുംബൈയിൽ ചേർന്ന യോഗത്തിലെ ധാരണകൾ മുഖ്യമന്ത്രിയെ അറിയിക്കും.

മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞതിന് ശേഷം ഇക്കാര്യം ശരത് പവാറിനെ അറിയിക്കും. തോമസ് കെ തോമസ് മന്ത്രിയാകുമെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ട്. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ സ്ഥാനമൊഴിയും

ശശീന്ദ്രന് എൻസിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നൽകാനാണ് ധാരണ. മുംബൈയിലെത്തി ശരത് പവാറുമായി നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.

See also  ദക്ഷിണാഫ്രിക്ക കീഴടങ്ങി; പരമ്പരയില്‍ രണ്ട് ജയങ്ങള്‍ സ്വന്തമാക്കി ഇന്ത്യ

Related Articles

Back to top button