Kerala

ട്യൂഷൻ സെന്റർ ഉടമ പിടിയിൽ

തൃശ്ശൂർ ആളൂരിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ. വെള്ളാഞ്ചിറ സ്വദേശി ശരത്തിനെയാണ്(28) പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ട്യൂഷൻ സെന്ററുകളുടെ ഉടമയാണ് ഇയാൾ

സുഹൃത്തിനോടാണ് പെൺകുട്ടി ആദ്യമായി പീഡനവിവരം പറഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് വർഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയാണെന്നാണ് കുട്ടിയുടെ പരാതിയിലുള്ളത്. ആരോടെങ്കിലും പറഞ്ഞാൽ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ശരത് ഭീഷണിപ്പെടുത്തിയിരുന്നു

പെൺകുട്ടിയുടെ സമൂഹമാധ്യമങ്ങൾ നിയന്ത്രിച്ചിരുന്നതും ശരത്താണ്. പിടിയിലാകുന്നതിന് മുമ്പ് ഫോണിൽ നിന്ന് പെൺകുട്ടിയുടെ ചിത്രങ്ങൾ ശരത് ഡിലീറ്റ് ചെയ്തിരുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. എൻജിനീയറിംഗ് പഠിക്കാനായി പോയപ്പോഴാണ് സുഹൃത്തിനോട് ഇക്കാര്യങ്ങൾ പറഞ്ഞത്. സുഹൃത്തിന്റെ സഹായത്തോടെ പരാതി നൽകുകയായിരുന്നു.

See also  അതുല്യയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് ആരംഭിക്കും; ഷാർജയിൽ നിയമനടപടിക്ക് ബന്ധുക്കൾ

Related Articles

Back to top button