Education

കാല് കുത്താൻ പോലുമാകാത്ത തിരക്ക്; വേണാട് എക്‌സ്പ്രസിൽ രണ്ട് യാത്രക്കാർ കുഴഞ്ഞുവീണു

വേണാട് എക്‌സ്പ്രസിൽ തിരക്കിനെ തുടർന്ന് രണ്ട് യാത്രക്കാർ കുഴഞ്ഞുവീണു. കഴിഞ്ഞ ദിവസവും ഒരു യാത്രക്കാരി ട്രെയിനിൽ കുഴഞ്ഞുവീണിരുന്നു. കോട്ടയത്തിനും എറണാകുളത്തിനും ഇടയ്ക്കാണ് സംഭവം. കുഴഞ്ഞുവീണവരിൽ ഒരു യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെങ്ങന്നൂർ മുതൽ എറണാകുളം വരെ ട്രെയിനിൽ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. മെമു ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവും യാത്രക്കാർ ഉയർത്തിയിട്ടുണ്ട്.

നേരത്തെയും വേണാട് എക്‌സ്പ്രസിൽ തിരക്കിൽ യാത്രക്കാർ കുഴഞ്ഞുവീഴുന്ന സംഭവമുണ്ടായിട്ടുണ്ട്. 2022 ഏപ്രിലിൽ ട്രെയിനിൽ ഒരു യുവതി തിരക്കിനെ തുടർന്ന് കുഴഞ്ഞുവീണിരുന്നു. പിന്നാലെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

The post കാല് കുത്താൻ പോലുമാകാത്ത തിരക്ക്; വേണാട് എക്‌സ്പ്രസിൽ രണ്ട് യാത്രക്കാർ കുഴഞ്ഞുവീണു appeared first on Metro Journal Online.

See also  പൗർണമി തിങ്കൾ: ഭാഗം 5 - Metro Journal Online

Related Articles

Back to top button