World
ഇറാനിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം; 51 പേർ കൊല്ലപ്പെട്ടു

ഇറാനിലെ കൽക്കരി ഖനി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി. 20 പേർക്ക് പരുക്കേറ്റു. മീഥെയ്ൻ വാതക ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് വിവരം. ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലെ ഖനിയിലാണ് സ്‌ഫോടനമുണ്ടായത്.
സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയുടെ രണ്ട് ബ്ലോക്കുകളിലായാണ് മീഥെയ്ൻ വാതക ചോർച്ചയുണ്ടായത്. പ്രദേശത്ത് വാതകം നിറഞ്ഞതിനാൽ സംഭവം നടന്നതിന്റെ 400 മീറ്റർ അകലെ വരെ രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചുള്ളു.
പത്തോളം കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. നൂറംഗ രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
The post ഇറാനിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം; 51 പേർ കൊല്ലപ്പെട്ടു appeared first on Metro Journal Online.