Kerala

കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതര പരുക്ക്

ഇടുക്കി കാന്തല്ലൂർ പാമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പാമ്പൻപാറ സ്വദേശി തോമസിനാണ് (71) പരിക്കേറ്റത്.

ഇന്ന് പുലർച്ചെയോടെയാണ് സംഭവം. തോമസും ഭാര്യ സിസിലിയും പറമ്പിൽ കുടമ്പുളി പെറുക്കാനെത്തിയപ്പോഴായിരുന്നു ആനയുടെ ആക്രമണം. തോമസിന്റെ വയറിനാണ് ചവിട്ടേറ്റത്.

തോമസിനെ ആദ്യം സഹായഗിരി ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

 

See also  പൊലീസ് വിലക്ക് ലംഘിച്ച് വാർത്ത സമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കളക്ടർ

Related Articles

Back to top button