Kerala

എംഎം ലോറൻസിന്റെ മൃതദേഹം പുറത്തേക്കെടുക്കാൻ സമ്മതിക്കാതെ മകൾ; ടൗൺ ഹാളിൽ നാടകീയ രംഗങ്ങൾ

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന ടൗൺ ഹാളിൽ നാടകീയ രംഗങ്ങൾ. ലോറൻസിന്റെ മകൾ ആശ മൃതദേഹത്തിന് അരികിൽ നിന്നതോടെ മൃതദേഹം പുറത്തേക്ക് എടുക്കാൻ സാധിച്ചില്ല. ആശയും വനിതാ പ്രവർത്തകരും തമ്മിൽ, ഉന്തും തള്ളുമുണ്ടായി.

മൃതദേഹം പുറത്തേക്കെടുക്കാൻ ആശയും മകനും തടസ്സം നിന്നു. തുടർന്ന് മകനെയും മകളെയും ബലം പ്രയോഗിച്ച് മാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്. ബന്ധുക്കളെത്തിയാണ് ഇരുവരെയും മാറ്റിയത്.

അതേസമയം എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് നൽകാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നൽകിയ ഹർജിയിൽ വിധി വരുന്നത് വരെ മോർച്ചറിയിൽ സൂക്ഷിക്കാനാണ് ഹൈക്കോടതി നിർദേശം. മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നാണ് ആശയുടെ ഹർജിയിൽ പറയുന്നത്.

The post എംഎം ലോറൻസിന്റെ മൃതദേഹം പുറത്തേക്കെടുക്കാൻ സമ്മതിക്കാതെ മകൾ; ടൗൺ ഹാളിൽ നാടകീയ രംഗങ്ങൾ appeared first on Metro Journal Online.

See also  വെടിവെച്ച് കൊന്നാലും ഇടത് നിലപാട് മാറില്ല; യുഡിഎഫ് സൈബർ ആക്രമണത്തെ അവജ്ഞയോടെ തള്ളുന്നു: നിലമ്പൂർ ആയിഷ

Related Articles

Back to top button