Kerala

യുവാക്കളെ ഇടിച്ചുവീഴ്ത്തി; സ്‌കൂട്ടറുമായി ലോറി പാഞ്ഞത് ആറ് കിലോമീറ്റർ ദൂരം

കോട്ടയം പാലായിൽ സ്‌കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ച ശേഷം സ്‌കൂട്ടറുമായി ലോറി നിർത്താതെ പാഞ്ഞു. ഇടിയുടെ ആഘാതത്തിൽ വണ്ടിയിൽ കുരുങ്ങിയ സ്‌കൂട്ടറുമായാണ് ലോറി നിർത്താതെ ആറ് കിലോമീറ്റർ ദൂരം പാഞ്ഞത്. സ്‌കൂട്ടറിലുണ്ടായിരുന്ന യുവാക്കൾക്ക് പരുക്കേറ്റു.

ഇന്നലെ രാത്രിയാണ് സംഭവം. റോഡരികിൽ സ്‌കൂട്ടർ നിർത്തി സംസാരിച്ചു കൊണ്ടിരുന്ന യുവാക്കളുടെ മേലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നപ്പോൾ യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണു. മേവട സ്വദേശികളായ അലൻ കുര്യൻ, നോബി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു

സ്‌കൂട്ടറുമായി ആറ് കിലോമീറ്റർ ദൂരം ഓടിയ ലോറി മരങ്ങാട്ടുപള്ളിക്ക് സമീപം ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഇതോടെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

The post യുവാക്കളെ ഇടിച്ചുവീഴ്ത്തി; സ്‌കൂട്ടറുമായി ലോറി പാഞ്ഞത് ആറ് കിലോമീറ്റർ ദൂരം appeared first on Metro Journal Online.

See also  പാലക്കാട്ടെ 32കാരന് നിപയില്ല; പൂനെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്

Related Articles

Back to top button