National

ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരം നടക്കുന്ന ദിവസം ഗ്വാളിയോറിൽ ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ

ഗ്വാളിയോറിൽ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരം നടക്കുന്ന ദിവസം ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഒക്ടോബർ ആറിനാണ് ഗ്വാളിയോറിൽ ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരം നടക്കുന്നത്

ഒക്ടോബർ ആറിന് നടക്കുന്ന മത്സരത്തെ ഹിന്ദു മഹാസഭ എതിർക്കുന്നതായി ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ് വീർ ഭരദ്വാജ് പറഞ്ഞു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ അതിക്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും ആ സാഹചര്യത്തിൽ ബംഗ്ലാദേശുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു

The post ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരം നടക്കുന്ന ദിവസം ഗ്വാളിയോറിൽ ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ appeared first on Metro Journal Online.

See also  ബീഫ് കഴിച്ചെന്നാരോപിച്ച് ഗോരക്ഷാ ഭീകരര്‍ തല്ലിക്കൊന്ന കേസില്‍ ട്വിസ്റ്റ്; ; പിടിച്ചെടുത്തത് ബീഫ് അല്ല;തല്ലി കൊന്ന ശേഷം ബീഫ് കഥയുണ്ടാക്കി

Related Articles

Back to top button