National

ജമ്മു കാശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്

ജമ്മു കാശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്. ശ്രീനഗർ ജില്ല ഉൾപ്പെടുന്ന ലാൽ ചൗക്ക്, ഹസ്രത്ബാൽ, ഈദ് ഗാഹ് തുടങ്ങി 26 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 238 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധർബൽ മണ്ഡലത്തിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്

പാർട്ടി വിട്ട മുൻ എംഎൽഎ ഇഷ്ഫഖ് ജബ്ബാർ സ്വന്തം പാർട്ടിയുണ്ടാക്കി മത്സരിക്കുന്നത് ഒമറിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബദ്ഗാമിലും കനത്ത മത്സരം നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയോട് പരാജയപ്പെട്ട ഒമർ അബ്ദുല്ലക്ക് ഇത്തവണ വിജയം അനിവാര്യമാണ്

വൈഷ്‌ണോദേവിയാണ് ശക്തമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. ബിജെപിക്കായി ബൽദേവ് രാജ് ശർമയും എൻ.സി-കോൺഗ്രസ് സഖ്യത്തിൽ നിന്ന് ദൂപീന്ദർ സിംഗുമാണ് മത്സരിക്കുന്നത്. സോപോറിൽ ഇന്ന് നടക്കുന്ന പൊതുറാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.

See also  ഇനിയും സഹിക്കാനാകില്ല, ഭാര്യയും പിതാവും പീഡിപ്പിക്കുന്നു; ആത്മഹത്യ ചെയ്ത കഫേ ഉടമയുടെ വീഡിയോ പുറത്ത്

Related Articles

Back to top button