Kerala

രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു

ചാലക്കുടിയിൽ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു. റോയൽ ബേക്കേഴ്‌സിന്റെ നിർമാണ യൂണിറ്റിനോട് ചേർന്ന മാലിന്യക്കുഴിയിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ജിതേഷ് (45), സുനിൽകുമാർ (52) എന്നിവരാണ് മരിച്ചത്. മാലിന്യം ബ്ലോക്കായത് നീക്കാനിറങ്ങിയതായിരുന്നു ഇരുവരും. ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ടാങ്കിനുള്ളിൽ ഓക്‌സിജൻ ഇല്ലാതിരുന്നതാണ് മരണത്തിന് ഇടയാക്കിയത് ഫയർഫോഴ്‌സ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

 

See also  ന്യൂനമര്‍ദ്ദം രണ്ടു ദിവത്തിനുള്ളിൽ തീവ്രമാകും; ഞായറാഴ്ച മുതല്‍ അതിശക്ത മഴ: വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Related Articles

Back to top button