National

സ്‌കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്നു; ഞെട്ടിക്കുന്ന സംഭവം യുപിയിൽ

ഉത്തർപ്രദേശിൽ സ്‌കൂളിന്റെ യശസ്സിനും അഭിവൃദ്ധിക്കുമായി രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്നു. ഹാത്രാസിൽ സെപ്റ്റംബർ 22ന് ഹോസ്റ്റൽ മുറിയിൽ വെച്ചാണ് കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നത്. സ്‌കൂൾ ഡയറക്ടർ ദിനേശ് ബാഗേൽ, ബാഗേലിന്റെ പിതാവ് യശോധരൻ സിംഗ്, അധ്യാപകരായ ലക്ഷ്മൺ സിംഗ്, വീർപാൽ സിംഗ്, രാംപ്രകാശ് സോളങ്കി എന്നിവർക്ക് കൊലപാതകത്തിൽ പങ്കുള്ളതായി എസ് പി നിപുൺ അഗർവാൾ അറിയിച്ചു

സപഹാവ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ റാസ്ഗവാനിലെ ഡിഎൽ പബ്ലിക് സ്‌കൂളിലാണ് സംഭവം. സെപ്റ്റംബർ ആറിന് മറ്റൊരു ആൺകുട്ടിയെ നരബലി നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ കുട്ടി നിലിളിച്ചതോടെ ഇത് പാളി.

സെപ്റ്റംബർ 22ന് സ്‌കൂളിന് പുറകിലുള്ള കുഴൽക്കിണറിന് സമീപം രണ്ടാം ക്ലാസുകാരനെ ബലി നൽകാനായിരുന്നു ശ്രമം. ഇവിടേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ഉണരുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

The post സ്‌കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്നു; ഞെട്ടിക്കുന്ന സംഭവം യുപിയിൽ appeared first on Metro Journal Online.

See also  ഇന്ത്യ ആയുധങ്ങള്‍ കയറ്റിയയക്കുന്നത് നൂറോളം രാജ്യങ്ങളിലേക്ക്

Related Articles

Back to top button