Education
അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി പ്രവർത്തിക്കുന്നുവെന്ന് എം വി ഗോവിന്ദൻ

പിവി അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി പ്രവർത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിലെ പാർട്ടിയെും സർക്കാരിനെയും തകർക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവർക്ക് അനുകൂലമായ വാർത്താ മാധ്യമങ്ങളും പ്രചാരണം നടത്തി വരികയാണ്.
അവരുടെ വക്കാലത്ത് ഏറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് പിവി അൻവറെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. അൻവറിന്റെ നിലപാടിനെതിരെ പാർട്ടിയെ സ്‌നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം.
അൻവറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംവിധാനത്തെ കുറിച്ച് അയാൾക്ക് കാര്യമായ ധാരണയില്ലെന്ന് വ്യക്തമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു
The post അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി പ്രവർത്തിക്കുന്നുവെന്ന് എം വി ഗോവിന്ദൻ appeared first on Metro Journal Online.