Kerala

പാലക്കാട് സോഫ കമ്പനിയിൽ തീപിടിത്തം

പാലക്കാട് തിരുവേഗപ്പുറ കാരമ്പത്തൂരിലെ സോഫ കമ്പനിയിൽ തീപിടിത്തം. രാവിലെ ആറ് മണിയോടെ സമീപവാസികളാണ് പുക ഉയരുന്നത് കണ്ടത്. പട്ടാമ്പി ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

സംഭവസമയത്ത് കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

See also  ഭിന്നശേഷി വിദ്യാര്‍ഥിക്കെതിരായ എസ് എഫ് ഐ ആക്രമണം; നടപടിയെടുത്തില്ലെങ്കില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍

Related Articles

Back to top button