Kerala

പി.വി അന്‍വറിന്റെ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

മലപ്പുറം: പി വി അന്‍വറിന്റെ അലനലൂരിലെ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. എംഎല്‍എയുടെ പ്രതികരണം തേടുന്നതിനിടെ പരിപാടിയുടെ സംഘാടകര്‍ മര്‍ദ്ദിക്കുകയായിരുന്നു. അന്‍വര്‍ പോയശേഷം ആര്‍ക്കോവേണ്ടി ചെയ്ത ഗുണ്ടായിസമാണ്. അനിഷ്ട സംഭവങ്ങളില്‍ ഖേദം അറിയിക്കുന്നു. ആക്രമണം നടത്തിയവര്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു.

അതേസമയം ഫോണ്‍ ചോര്‍ത്തലില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി, ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയതിനുമാണ് കേസ്. കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്.

കോട്ടയം നെടുകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇദ്ദേഹം പരാതി നല്‍കിയിരുന്നു.

The post പി.വി അന്‍വറിന്റെ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം appeared first on Metro Journal Online.

See also  മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാൻ: കെസി വേണുഗോപാൽ

Related Articles

Back to top button