Kerala

ശത്രു സംഹാര പൂജ നടത്തി എഡിജിപി

വിവാദങ്ങൾക്കിടെ ക്ഷേത്രങ്ങളിലെത്തി ശത്രു സംഹാര പൂജ നടത്തി എഡിജിപി എംആർ അജിത് കുമാർ. കണ്ണൂർ പഴയങ്ങാടിയിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും എഡിജിപി ദർശനം നടത്തി.

അതേസമയം പിവി അൻവർ അജിത് കുമാറിനെതിരായി നൽകിയ പരാതികളിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സംസ്ഥാന പോലീസ് മേധാവി സർക്കാരിന് നൽകും. ഇതോടൊപ്പം ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ റിപ്പോർട്ടും ഡിജിപി നൽകും

ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ നീക്കണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുക. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാണെങ്കിലും ഇതിനെ സ്വാധീനിക്കാൻ ശേഷിയുള്ള റിപ്പോർട്ടാണ് ഡിജിപി സമർപ്പിക്കുന്നതെങ്കിൽ മുഖ്യമന്ത്രിക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും

See also  പ്രതീക്ഷിച്ച ലീഡില്ലാതെ യുഡിഎഫ്; ആര്യാടന്റെ ലീഡ് 3000 കടന്നു, കറുത്ത കുതിരയാകാൻ അൻവർ

Related Articles

Back to top button