Kerala

സ്‌കൂട്ടർ യാത്രികയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീക്കുട്ടിക്കെതിരെ പ്രേരണാ കുറ്റമാണ് ചുമത്തിയിരുന്നത്. കഴിഞ്ഞ സെപ്റ്റംബർ 15ന് മൈനാഗപ്പള്ളി ആനൂർകാവിൽ വെച്ചാണ് ശ്രീക്കുട്ടിയും സുഹൃത്തും സഞ്ചരിച്ച കാർ കയറി കുഞ്ഞുമോൾ മരിച്ചത്

കരുനാഗപ്പള്ളി സ്വദേശി അജ്മലാണ് കാർ ഓടിച്ചിരുന്നത്. മദ്യലഹരിയിലായിരുന്ന പ്രതികൾ സഞ്ചരിച്ച കാർ കുഞ്ഞുമോളും ബന്ധുവും സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയാണ് പ്രതികൾ രക്ഷപ്പെട്ടത്. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റി മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു

The post സ്‌കൂട്ടർ യാത്രികയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം appeared first on Metro Journal Online.

See also  സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണം; ഘടകകക്ഷികളുടെ പിന്തുണ സതീശന്

Related Articles

Back to top button