Kerala

മലപ്പുറം പരാമർശത്തെ വക്രീകരിച്ചുള്ള പ്രചാരണം

മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമർശത്തെ വക്രീകരിച്ചുള്ള പ്രചാരണമാണ് നടക്കുന്നതെന്ന് സിപിഎം നേതാവ് എകെ ബാലൻ. മലപ്പുറം ജില്ലയെ മുൻനിർത്തി വൃത്തികെട്ട പ്രചാരണമാണ് നടക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തിന്റെ വിശ്വാസ്യതയെ ദുരുപയോഗിച്ചെന്നും എകെ ബാലൻ പറഞ്ഞു

ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖം ഒന്നുകൂടി വായിക്കണം. സംഘ്പരിവാറിനെതിരെ രൂക്ഷമായ നിലപാട് അതിൽ പറയുന്നുണ്ട്. സംഘ്പരിവാറിനോട് ഒത്തുതീർപ്പില്ലെന്ന് മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.കരിപ്പൂരിൽ നിന്ന് സ്വർണം പിടിച്ചാൽ പിന്നെ മലപ്പുറം എന്നല്ലേ പറയേണ്ടത്

തിരുവനന്തപുരത്ത് നിന്ന് സ്വർണം പിടിച്ചെന്ന് പറഞ്ഞാൽ തിരുവനന്തപുരത്തെ അപമാനിക്കലാണോ. സ്വർണം മുഴുവൻ കമലയും വീണയും കൊണ്ടുപോയെന്നല്ലേ ബിജെപി പറഞ്ഞു കൊണ്ടിരുന്നത്. ഇപ്പോൾ എന്തായി എന്നും ബാലൻ ചോദിച്ചു.

See also  ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി; ഡോക്ടർമാരുടെ സംഘടനക്ക് ഉറപ്പ് നൽകി

Related Articles

Back to top button