World

കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ

ലെബനനിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. വ്യോമാക്രമണങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു. നേരത്തെ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രായേലിന്റെ എട്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഇസ്രായേൽ ബോംബിംഗ് ശക്തമാക്കിയത്. സൈനികർ കൊല്ലപ്പെട്ട വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്

അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ ക്യാപ്റ്റൻ ഈറ്റൻ ഇറ്റ്‌സാക് ഓസ്റ്റർ, ക്യാപ്റ്റൻ ഹരേൽ എറ്റിംഗർ, ക്യാപ്റ്റൻ ഇറ്റായി ഏരിയൽ ഗിയ്റ്റ്, സർജന്റ് ഫസ്റ്റ് ക്ലാസ് നോം ബാർസിലേ, സർജന്റ് ഫസ്റ്റ് ക്ലാസ് ഓർ മന്റ്‌സൂർ, സർജന്റ് ഫസ്റ്റ് ക്ലാസ് നാസർ ഇറ്റ്കിൻ, സാർജന്റ് അൽമ്‌കെൻ ടെറഫ്, സർജന്റ് ഇഡോ ബ്രോയർ എന്നിവരാണ് കൊല്ലപ്പെട്ടത്. തെക്കൻ ലെബനനിലെ കരയുദ്ധത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.

അതേസമയം വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ആസ്ഥാനം, ആയുധ സംഭരണ കേന്ദ്രങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. വ്യോമസേനക്കൊപ്പം കരയുദ്ധത്തിൽ നിരവധി ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയെന്നും ഇസ്രായേൽ അറിയിച്ചു.

See also  ജർമനിയിലെ ക്രിസ്മസ്‌ മാർക്കറ്റിലേക്ക് കാറോടിച്ച് കയറ്റി സൗദി പൗരൻ; രണ്ട് മരണം, 68 പേർക്ക് പരുക്ക്

Related Articles

Back to top button