World

ഹിസ്ബുല്ല മേധാവി കൊല്ലപ്പെട്ടത് ഇസ്രായേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് പിന്നാലെയെന്ന് വെളിപ്പെടുത്തൽ

ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണെന്ന് ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബിന്റെ വെളിപ്പെടുത്തൽ. സിഎൻഎൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അദ്ദേഹം സമ്മതിച്ചു, സമ്മതിച്ചു. ഹിസ്ബുല്ലയുമായി കൂടിയാലോചിച്ച ശേഷമാണ് ലെബനൻ വെടിനിർത്തലിന് പൂർണ സമ്മതം നൽകിയത്. ഇത് അമേരിക്കൻ, ഫ്രഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇസ്രയേലിന്റെ ബെഞ്ചമിൻ നെതന്യാഹുവും വെടിനിർത്തൽ നിർദേശം അംഗീകരിച്ചിരുന്നു

ലെബനീസ് ഹൗസ് സ്പീക്കർ മിസ്റ്റർ നബിഹ് ബെറി ഹിസ്ബുല്ലയുമായി കൂടിയാലോചിച്ചതിന് ശേഷമായിരുന്നു ഞങ്ങൾ വെടിനിർത്തൽ കരാറിനെക്കുറിച്ച് അമേരിക്കയെയും ഫ്രാൻസിനെയും അറിയിച്ചു. രണ്ട് പ്രസിഡന്റുമാരുടെയും പ്രസ്താവന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അംഗീകരിച്ചതായി അവർ ഞങ്ങളോട് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേൽ ബെയ്‌റൂത്തിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല മേധാവി നസ്‌റല്ല കൊല്ലപ്പെടുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദമായി ഹിസ്ബുല്ല മേധാവിയായിരുന്നു നസ്‌റല്ല

The post ഹിസ്ബുല്ല മേധാവി കൊല്ലപ്പെട്ടത് ഇസ്രായേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് പിന്നാലെയെന്ന് വെളിപ്പെടുത്തൽ appeared first on Metro Journal Online.

See also  ഇറാനെതിരെ മാരകമായ ബി 2 ബോംബറുകൾ ഉപയോഗിച്ച് അമേരിക്ക; ബാലിസ്റ്റിക് മിസൈൽ ശേഖരം തകർത്തെന്ന് ട്രംപ്

Related Articles

Back to top button