Local
കട്ടിപ്പാറയിൽ വ്യാജ മദ്യം പിടികൂടി

താമരശ്ശേരി: എക്സൈസ് ഇൻറലിജൻസ് ബ്യൂറോയുടെ ഇൻറലിജൻസ് റിപ്പോർട്ട് പ്രകാരം താമശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി താമരശ്ശേരി കട്ടിപ്പാറ വില്ലേജിൽ നെടുമ്പാലി ഭാഗത്ത് വെച്ച് 200 ലിറ്ററിൻ്റെ ബാരലുകളിലും മറ്റുമായി സൂക്ഷിച്ച 670 ലിറ്റർ വാഷും 35 ലിറ്ററിൻ്റെതടക്കം അഞ്ച് പ്ലാസ്റ്റിക് ക്യാനുകളിലായി സൂക്ഷിച്ച 85 ലിറ്റർ ചാരായവും മൂന്ന് ഗ്യാസ് സിലിണ്ടർ 70 ലിറ്ററിൻ്റെതടക്കം വലിയ വാറ്റ് പാത്രങ്ങൾ എന്നിവ കണ്ടെടുത്തു.
താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട്പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ജിഷ്ണു സുജിൽ എന്നിവരും ഉണ്ടായിരുന്നു