Kerala

ട്രെയിൻ തട്ടി കോഴിക്കോട് പതിനാലുകാരൻ മരിച്ചു

റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു കോഴിക്കോട് മണ്ണൂർ റെയിലിന് സമീപം വടക്കോടിത്തറ ഭാഗത്ത് വെച്ചാണ് അപകടം. ചാലിയം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ(14) ആണ് മരിച്ചത്.

കേൾവിക്ക് തകരാറുള്ള മുഹമ്മദ് ഇർഫാൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. രാവിലെ 8.18ന് എത്തിയ ഗുഡ്‌സ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. ട്രെയിൻ വരുന്ന ശബ്ദം കുട്ടി കേൾക്കാത്തതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

See also  സിദ്ധിഖിന്റെ ചോദ്യം ചെയ്യൽ അന്തിമ ഉത്തരവിന് ശേഷം; ധൃതി വേണ്ടെന്ന നിലപാടിൽ അന്വേഷണ സംഘം

Related Articles

Back to top button