Kerala

സിദ്ധിഖിനെ രണ്ടര മണിക്കൂർ നേരം ചോദ്യം ചെയ്തു; ശനിയാഴ്ച വീണ്ടും ഹാജരാകണം

ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ നടൻ സിദ്ധിഖ് മടങ്ങി. രണ്ടര മണിക്കൂർ നേരമാണ് സിദ്ധിഖിനെ ചോദ്യം ചെയ്തത്. അതേസമയം കേസിൽ ഇന്ന് വിശദമായ ചോദ്യം ചെയ്യൽ നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു

ചില രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും സിദ്ധിഖ് ഹാജരാക്കിയില്ല. അക്കാര്യങ്ങൾ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ഈ മാസം 12ന് വീണ്ടും ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ധിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നായിരുന്നു സിദ്ധിഖിന്റെ നിലപാട്. അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ സിദ്ധിഖ് ഹാജരാകാൻ തീരുമാനിച്ചത്.

 

 

The post സിദ്ധിഖിനെ രണ്ടര മണിക്കൂർ നേരം ചോദ്യം ചെയ്തു; ശനിയാഴ്ച വീണ്ടും ഹാജരാകണം appeared first on Metro Journal Online.

See also  തൃശ്ശൂർ ഒല്ലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button