Kerala

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; യെല്ലോ അലർട്ട് 11 ജില്ലകളിൽ

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ ആറ് ജില്ലകളിലായിരുന്നു യെല്ലോ അലർട്ട്

തെക്കൻ കേരളത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. നിലവിലെ ചക്രവാത ചുഴി ബുധനാഴ്ചയോടെ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന് പുറമെ ലക്ഷദ്വീപ് മുതൽ തെക്കൻ കേരളാ തീരം വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നുണ്ട്.

The post സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; യെല്ലോ അലർട്ട് 11 ജില്ലകളിൽ appeared first on Metro Journal Online.

See also  കാഞ്ചിപുരത്ത് കൊറിയർ വാഹനം തടഞ്ഞ് നാലര കോടി തട്ടിയതിന് പിന്നിൽ മലാളി സംഘം; 5 പേർ പിടിയിൽ

Related Articles

Back to top button