Kerala

ലഹരിക്കേസ്: റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള സിനിമാ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

ഓംപ്രകാശിന്റെ ലഹരി കേസുമായി ബന്ധപ്പെട്ട റിമാന്റ് റിപ്പോർട്ടിൽ പേര് വന്ന സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദർശൻ. കൂടുതൽ തെളിവുകൾ ലഭ്യമായ ശേഷമാകും ചോദ്യം ചെയുക. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എല്ലാവരേം ചോദ്യം ചെയ്യുമെന്ന് ഡിസിപി പറഞ്ഞു.

ഡി ജെ പാർട്ടിയെക്കുറിച്ച് അന്വേഷിക്കും. ഓം പ്രകാശിന്റെ മുറിയിൽ നിന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും അദ്ദേഹം വിശദമാക്കി. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചു എന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

ഇന്നലെ ഹോട്ടലിലെ രജിസ്റ്റർ പരിശോധിച്ച ഘട്ടത്തിലാണ് ഇതിൽ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേര് ശ്രദ്ധയിൽ പെട്ടത്. ചോദ്യം ചെയ്യലിൽ ഇരുവരും തന്നെ സന്ദർശിച്ചിട്ടുണ്ടെന്ന് ഓം പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തു. സിനിമാ മേഖലയിലേക്കും കേസിന്റെ അന്വേഷണം നീളും എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്‌

The post ലഹരിക്കേസ്: റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള സിനിമാ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി appeared first on Metro Journal Online.

See also  നടിയെ ആക്രമിച്ച കേസ്; ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തും പിന്മാറി: രണ്ടാമത്തെ ജഡ്ജിയുടെ പിന്മാറ്റം

Related Articles

Back to top button