ബാഖിയാത്ത് മീലാദ് കോൺഫറൻസ് സമാപിച്ചു

ഓമശ്ശേരി: തൂങ്ങാംപുറം ബാഖിയാത്തു സ്വാലിഹാത്ത് ‘മിസ്കുൽ ഖിതാം’ മീലാദ് കോൺഫറൻസ് സമാപിച്ചു.ബഷീർ ഫൈസി വെണ്ണക്കോട് ഹുബ്ബു റസൂൽ പ്രഭാഷണം നടത്തി.
സയ്യിദ് കല്ലടിക്കോട് തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹാമിദ് മുസ്ലിയാർ എളമരം ഉദ്ഘാടനം ചെയ്തു.സ്വിബ്ഗതുള്ള സഖാഫി മണ്ണാർക്കാട്, അശ്റഫ് സഖാഫി വെണ്ണക്കോട് എന്നിവർ സംസാരിച്ചു. ഖുർആൻ പൂർണ്ണമായി മന:പാഠമാക്കിയ ഹാഫിള് ഹബീബ് റഹ്മാൻ വട്ടോളിക്ക് അവാർഡ് സമ്മാനിച്ചു. തുടർന്ന് ഇശൽ നൈറ്റിൽ
റഹൂഫ് അസ്ഹരി ആക്കോട്,നിസാർ ഖുതുബി അൽ ഹാദി, ജാബിർ സഖാഫി ഓമശ്ശേരി തുടങ്ങി പ്രമുഖ ഗായകർ സംബന്ധിച്ചു. അബു ഹാജി പൂളപ്പൊയിൽ അധ്യക്ഷനായി. അബ്ദുറഹ്മാൻ മുസ്ലിയാർ അമ്പലക്കണ്ടി,സിദ്ദീഖ് സഖാഫി നീലേശ്വരം,ഫൈസൽ അഹ്സനി പൂക്കിപ്പറമ്പ്,ഹാഫിള് ഫാളിൽ അൽ ഹസനി,അസ്ഹർ സഖാഫി നീലേശ്വരം,അബ്ദു റഹീം സഖാഫി പതിനാറുങ്ങൽ,ബാസിത് അഹ്സനി കൂരിയാട്,റഹൂഫ് അഹ്സനി തിരൂർ, മുസമ്മിൽ സൈനി കളിയാട്ടുമുക്ക്,ശഫീഖ് സഖാഫി കൊടിഞ്ഞി,കോയകുട്ടി ഹാജി തൂങ്ങാംപുറം,അബു ഹാജി കുയ്യിൽ, ഉസൻ കുട്ടി ഹാജി സുവർണ്ണ എന്നിവർ സംബന്ധിച്ചു.