Kerala

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

കോഴിക്കോട് തിരുവമ്പാടി കാളിയമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആനക്കാംപൊയിൽ ഭാഗത്ത് നിന്ന് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്

അപകടത്തിൽപ്പെട്ടവരെ തിരുവമ്പാടി സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിരവധി യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താനുള്ള ശ്രമം തുടരുകയാണ്.

The post കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  വൈറൽ സുന്ദരിയുടെ പ്രായം 17 വയസ്; മൊണാലിസ വിവാഹം വിവാദത്തിൽ

Related Articles

Back to top button