Local
കൊടിയത്തൂരിലെ അങ്കണവാടികൾക്ക് കിച്ചൺ ഉപകരണങ്ങൾ നൽകി

കൊടിയത്തൂർ: തെയ്യത്തും കടവ് മാതൃകാ അങ്കണവാടി, കോട്ടമ്മൽ അങ്കണവാടി എന്നീ സ്ഥാപനങ്ങളിലേക്ക് മിക്സികൾ , ഫാനുകൾ തുടങ്ങിയ ഉപകരണങ്ങൾ നൽകി. അങ്കണവാടികളിലെ പുതിയ പോഷകാഹാര ഭക്ഷണത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് മിക്സികളും മറ്റും ആവശ്യമായി വന്നത്.തെയ്യത്തും കടവ് അങ്കണവാടിയിലേക്ക് മൈമൂന ടീച്ചർ കൂടാരവും കോട്ടമ്മൽ അങ്കണവാടിയിലേക്ക് പൂളക്കമണ്ണിൽ ആമിനക്കുട്ടിയുമാണ് ഉപകരണങ്ങൾ സ്പോൺസർ ചെയ്തത്. വാർഡ് മെമ്പർ ടി.കെ. അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വർക്കർമാരായ പി.വി.സക്കീന, അമ്മാളു എന്നിവർ ഏറ്റുവാങ്ങി. കെ.പി.അബ്ദുറഹ്മാൻ ,റഫീഖ് കുറ്റിയോട്ട്,എ.എം. ജാവീദ്,കെ.അബ്ദുല്ല മാസ്റ്റർ, കമല കളത്തിങ്ങൽ,നീതു ടീച്ചർ,ഷൈനി എന്നിവർ സംസാരിച്ചു.
കൊടിയത്തൂരിലെ അങ്കണവാടികൾക്കുള്ള കിച്ചൺ ഉപകരണങ്ങൾ എ.എം. ജാവീദിൽ നിന്നും അമ്മാളു ടീച്ചർ ഏറ്റുവാങ്ങുന്നു.