Kerala
മുഖ്യമന്ത്രിക്കിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഡി വൈ എഫ് ഐയുടെ ആക്രമണത്തെ രക്ഷാപ്രവര്‍ത്തനമായി വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി.
നവകേരള സദസിലെ വിവാദ പ്രസ്താവനയിലാണ് എറണാകുളം സി.ജെ.എം. കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണ് എന്ന രീതിയില്‍ എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സമര്‍പ്പിച്ച പരാതിയിലാണ് എറണാകുളം സി.ജെ.എം. കോടതി എറണാകുളം സെന്‍ട്രല്‍ പോലീസിന് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
The post മുഖ്യമന്ത്രിക്കിരെ അന്വേഷണത്തിന് ഉത്തരവ് appeared first on Metro Journal Online.