ലഹരിക്കേസ്: പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ഇന്ന് ചോദ്യം ചെയ്യും

ഗുണ്ടാത്തലവൻ ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനെയും നടൻ ശ്രീനാഥ് ഭാസിയെയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പ്രയാഗയോടും 11 മണിക്ക് ശ്രീനാഥ് ഭാസിയോടും മരട് പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കേസിൽ ഇന്നലെ ഗുണ്ടാനേതാവായ തമ്മനം ഫൈസലിനെ പോലീസ് ചോദ്യം ചെയ്തിരുന്നു
ഓംപ്രകാശിന്റെ ഫോൺ പരിശോധനയിൽ തമ്മനം ഫൈസലിന്റെ ഫോൺ നമ്പർ കണ്ടതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ഹോട്ടൽ മുറിയിലെ ഫോറൻസിക് പരിശോധന റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
നടി പ്രയാഗ മാർട്ടിനും നടൻ ശ്രീനാഥ് ഭാസിയും കൊച്ചിയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ ഓം പ്രകാശുണ്ടായിരുന്ന മുറിയിലെത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഇവരെ കൂടാതെ ഇരുപത് പേർ വേറെയുമുണ്ടായിരുന്നു. മുറിയിൽ ലഹരിപ്പാർട്ടി നടന്നെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്.
The post ലഹരിക്കേസ്: പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ഇന്ന് ചോദ്യം ചെയ്യും appeared first on Metro Journal Online.