Education

പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടമായത്; ഓരോ ഇന്ത്യക്കാരന്റെയും നഷ്ടമെന്ന് മുകേഷ് അംബാനി

അന്തരിച്ച രത്തൻ ടാറ്റയെ അനുസ്മരിച്ച് മുകേഷ് അംബാനി. രത്തൻ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും വലിയ നഷ്ടമാണെന്ന് മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യക്കും ഇന്ത്യൻ കോർപറേറ്റ് ലോകത്തിനും വലിയ ദുഃഖകരമായ ദിവസമാണിത്. പ്രിയപ്പെട്ട സുഹൃത്തിനെയാണ് എനിക്ക് നഷ്ടമായതെന്നും മുകേഷ് അംബാനി പറഞ്ഞു

അദ്ദേഹവുമായുള്ള ഓരോ ഇടപെടലും എന്നെ വളരയെധികം പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എളിമയും മാനുഷിക മൂല്യങ്ങളും വളരെ മഹത്തരമായിരുന്നു. രത്തൻ ടാറ്റ ദീർഘ വീക്ഷണമുള്ള ഒരു വ്യവസായിയും മനുഷ്യസ്‌നേഹിയുമായിരുന്നു. അദ്ദേഹം സമൂഹത്തിന്റെ മഹത്തായ നന്മക്കായി എപ്പോഴും പരിശ്രമിച്ചെന്നും അംബാനി പറഞ്ഞു

ഇന്ത്യയ്ക്ക് ഏറ്റവും പ്രഗത്ഭനും കാരുണ്യവാനുമായ മകനെയാണ് നഷ്ടമായത്. ടാറ്റ ഇന്ത്യയെ ലോകത്തിലേക്ക് കൊണ്ടുപോയി. രത്തൻ ടാറ്റ ചുമതലയേറ്റ ശേഷം 70 മടങ്ങ് വളർച്ചാണ് ടാറ്റക്കുണ്ടായത്. റിലയൻസിനും നിതക്കും അംബാനി കുടുംബത്തിനും വേണ്ടി ടാറ്റ കുടുംബത്തിലെ എല്ലാവരോടും ഞാൻ ഹൃദയംഗമായ അനുശോചനം അറിയിക്കുന്നു എന്നും മുകേഷ് അംബാനി അനുശോചന കുറിപ്പിൽ പറഞ്ഞു.

The post പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടമായത്; ഓരോ ഇന്ത്യക്കാരന്റെയും നഷ്ടമെന്ന് മുകേഷ് അംബാനി appeared first on Metro Journal Online.

See also  ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നു

Related Articles

Back to top button