Education

കേന്ദ്ര സമീപനത്തിൽ നിരാശ

വയനാട്ടിൽ വീണ്ടും തെരച്ചിലിന് സർക്കാർ സന്നദ്ധമെന്ന് റവന്യു മന്ത്രി കെ രാജൻ. 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീരഭാഗങ്ങൾ ഡിൻഎ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരന്നു. തെരച്ചിൽ തുടരാൻ സർക്കാർ സന്നദ്ധമായിരുന്നു. കൂടിയാലോചനകൾക്ക് ശേഷം തീയതി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു

വയനാട് ദുരന്തത്തിൽ കേന്ദ്ര സമീപനത്തിൽ നിരാശയുണ്ട്. കേന്ദ്ര സഹായം സംബന്ധിച്ച ഒരു നീക്കവും ഇതുവരെ ഉണ്ടായില്ല. 1202 കോടി രൂപയുടെ നഷ്ടം കണക്കാക്കി ഓഗസ്റ്റിൽ നിവേദനം നൽകിയിരുന്നു. പക്ഷേ ഒന്നുമുണ്ടായില്ല. വയനാട് ദുരിതാശ്വാസത്തിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കും. കേരളത്തിന്റെ ആവശ്യവും പ്രതിഷേധവും അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

See also  സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു; പവന് വീണ്ടും 55,000 കടന്നു

Related Articles

Back to top button