Kerala
ഇടുക്കിയിൽ ടൂറിസ്റ്റുകളുമായി പോയ മിനി ബസ് അപകടത്തിൽപ്പെട്ടു; 14 പേർക്ക് പരുക്ക്

ഇടുക്കി ബൈസൺവാലി ടീ കമ്പനിക്ക് സമീപം വിനോദ സഞ്ചാരികളുമായി പോയ മിനി ബസ് അപകടത്തിൽപ്പെട്ടു. 14 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ചെന്നൈ സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് പാലത്തിന്റെ കൈവരി തകർത്ത് റോഡ് സൈഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു
പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് അപകടമുണ്ടായത്. ചെന്നൈയിൽ നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്.
The post ഇടുക്കിയിൽ ടൂറിസ്റ്റുകളുമായി പോയ മിനി ബസ് അപകടത്തിൽപ്പെട്ടു; 14 പേർക്ക് പരുക്ക് appeared first on Metro Journal Online.