Kerala

വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് കെ സുരേന്ദ്രൻ

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രമായി ഭക്തരെ കയറ്റി വിടാനാണ് തീരുമാനമെങ്കിൽ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.
സുരേന്ദ്രൻ. വെർച്വൽ ക്യൂ മാത്രമായി ശബരിമല തീർഥാടനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനല്ല, ആര് വിചാരിച്ചാലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വെർച്വൽ ക്യൂവും ഇല്ലാതെ ശബരിമലയിൽ ദർശനം നടത്താൻ ഭക്തരെ ബിജെപി സഹായിക്കുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീം കോടതി വിധിയുടെ മറവിൽ ശബരിമലയെ തകർക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെടുത്തിയവരാണ് ബിജെപി. ഒരു ഭക്തരേയും സർക്കാരിന് തടയാൻ കഴിയില്ല. വെർച്വൽ ക്യൂ ഇല്ലാതെ ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തരെ തങ്ങൾ ശബരിമലയിൽ എത്തിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി

 

See also  മുനമ്പത്തെ ഭൂമി ആരുടേതെന്ന് പരിശോധിക്കണം; വഖഫ് ഭൂമി വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Related Articles

Back to top button