Kerala

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കെതിരെ അന്വേഷണം തുടരാൻ തീരുമാനം, മൊഴിയിലെ വൈരുദ്ധ്യം പരിശോധിക്കും

ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരായ അന്വേഷണം തുടരാൻ തീരുമാനം. അറസ്റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ മൊഴിയിലെ വൈരുധ്യവും പോലീസ് പരിശോധിക്കും.

അതേസമയം ശ്രീനാഥ് ഭാസിക്ക് ഓംപ്രകാശുമായി നേരിട്ട് ബന്ധമില്ലെന്നാണ് വിലയിരുത്തൽ. ഇതുറപ്പ് വരുത്താൻ ഫോണ് രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ചത് ബിനു ജോസഫാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു

ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ശ്രീനാഥ് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചത്.

The post ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കെതിരെ അന്വേഷണം തുടരാൻ തീരുമാനം, മൊഴിയിലെ വൈരുദ്ധ്യം പരിശോധിക്കും appeared first on Metro Journal Online.

See also  നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

Related Articles

Back to top button