Kerala

ഫോൺ, ഐ പാഡ് എന്നിവ കൈവശമില്ലെന്ന് സിദ്ധിഖ്; ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിനെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു. രേഖകൾ ഇന്നും സിദ്ധിഖ് ഹാജരാക്കിയില്ല. 2016-17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ, ഐ പാഡ്, ഫോൺ എന്നിവ കൈവശമില്ലെന്ന് സിദ്ധിഖ് പോലീസിനെ അറിയിച്ചു. എസ് പി മെറിൻ ജോസഫാണ് സിദ്ധിഖിനോട് കാര്യങ്ങൾ തിരക്കിയത്

സിദ്ധിഖിനെ വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എസ്‌ഐടി വ്യക്തമാക്കി. 2016ന് ശേഷം പരാതിക്കാരിയുമായി നിരന്തരമായി ഫോൺ വിളിയോ ചാറ്റോ ഉണ്ടായിരുന്നില്ലെന്ന് സിദ്ധിഖ് പറഞ്ഞു.

തീയറ്ററിൽ വെച്ച് കണ്ടതല്ലാതെ ഹോട്ടലിലേക്ക് വിളിച്ചിട്ടില്ല. ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ കണ്ടിട്ടില്ലെന്ന മൊഴി ആവർത്തിച്ചു. സിദ്ധിഖ് ഇന്ന് ബാങ്ക് അക്കൗണ്ട് രേഖകൾ കൈമാറി. നാല് അക്കൗണ്ട് വിവരങ്ങളാണ് ഇന്ന് പോലീസ് ആവശ്യപ്പെട്ട പ്രകാരം കൈമാറിയത്

The post ഫോൺ, ഐ പാഡ് എന്നിവ കൈവശമില്ലെന്ന് സിദ്ധിഖ്; ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു appeared first on Metro Journal Online.

See also  ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം; മൂന്ന് പഞ്ചായത്തുകളിലെ ഭരണം എൽഡിഎഫിന് നഷ്ടമായി

Related Articles

Back to top button