Kerala

മുതലപ്പൊഴിയിൽ വീണ്ടും അപകടം; ശക്തമായ തിരയിൽപ്പെട്ട് ബാർജ് അഴിമുഖത്തേക്ക് ഇടിച്ചുകയറി

മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽപ്പെട്ട് ബാർജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി. കൂറ്റൻ ബാർജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട ബാർജ് അഴിമുഖത്തുണ്ടായ തിരയിൽപ്പെടുകയായിരുന്നു

മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായാണ് കണക്ക്. പുലിമുട്ട് നിർമാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ പൂനെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന് നിർദേശം നൽകിയിട്ടുണ്ട്.

The post മുതലപ്പൊഴിയിൽ വീണ്ടും അപകടം; ശക്തമായ തിരയിൽപ്പെട്ട് ബാർജ് അഴിമുഖത്തേക്ക് ഇടിച്ചുകയറി appeared first on Metro Journal Online.

See also  വിപഞ്ചികയുടേത് കൊലപാതകമെന്ന് സംശയം, മൃതദേഹം നാട്ടിലെത്തിക്കണം: കുടുംബം ഹൈക്കോടതിയിൽ

Related Articles

Back to top button