Kerala

ആശുപത്രിയിലേക്ക് പോകാനിരിക്കെ യുവതി സോഫയില്‍ പ്രസവിച്ചു; വീഡിയോ കോള്‍ വഴി ‘പേറെടുത്ത്’ വനിതാ ഡോക്ടര്‍

കോഴിക്കോട്: ആശുപത്രിയില്‍ പോകാന്‍ വാഹനം കാത്തിരിക്കെ യുവതി വീട്ടിലെ സോഫയില്‍ പ്രസവിച്ചു. വാട്‌സ് ആപ്പ് വീഡിയോ കോള്‍ വഴി വനിതാ ഡോക്ടറായ മുഹ്‌സിന കൃത്യമായ നിര്‍ദേശം നല്‍കി കുട്ടിയേയും മാതാവിനെയും സുരക്ഷിതയാക്കി. കോഴിക്കോട് കുന്ദമംഗലത്ത് ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

പ്രസവവേദന ആരംഭിച്ച യുവതിയെയും കൂട്ടി ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് പ്രസവം നടന്നത്. പെട്ടെന്നുള്ള പ്രസവം ആയതിനാല്‍ ബന്ധുക്കള്‍ അന്താളിച്ചു. പിന്നീട് ഇവരുടെ ബന്ധുവായ ഡോക്ടര്‍ മുഹ്‌സിനയെ വീഡിയോ കോള്‍ വിളിക്കുകയായിരുന്നു. ഇവരുടെ നിര്‍ദേശം അനുസരിച്ച് ബന്ധുക്കള്‍ ശുശ്രൂഷ നടത്തി.

പിന്നീട് വെള്ളിമാട് കുന്നിലെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെയും കുഞ്ഞിനെയും മാറ്റി. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

See also  ഒടുവില്‍ ഉമ്മ റഹീമിനെ കണ്ടു; കണ്ണീരണിഞ്ഞ് റിയാദ് ജയില്‍

Related Articles

Back to top button