Kerala

കുടുംബവഴക്ക്: ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

കൊച്ചി: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. കൊച്ചി വൈപ്പിന്‍ നായരമ്പലത്താണ് സംഭവം. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അറയ്ക്കല്‍ ജോസഫ് എന്നയാള്‍ക്കാണ് ദാരുണാന്ത്യം. വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ഭാര്യ പ്രീതയാണ് ജോസഫിനെ കൊന്നത്. സംഭവത്തിന് പിന്നാലെ പ്രീതയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും വിവാഹ മോചനത്തിനായുള്ള ശ്രമത്തിലായിരുന്നു. ഇതിന്റെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് വീടുകളിലാണ് ഇവര്‍ താമസിച്ചിരുന്നു.

കാറ്ററിംഗ് ജോലി ചെയ്തുവരുന്ന ജോസഫ് ഭാര്യ താമസിക്കുന്ന വീടിന് സമീപത്തേക്ക് ജോലി ആവശ്യം വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വഴക്കുണ്ടായതെന്നും പ്രീതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

See also  ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് ഡബ്ല്യുസിസി

Related Articles

Back to top button