Kerala

ജപ്തിയെ തുടര്‍ന്ന് പെരുവഴിയിലായ അമ്മക്കും മകള്‍ക്കും യൂസുഫലിയുടെ കൈത്താങ്ങ്

കൊച്ചി: ആകെയുള്ള വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ യുവതിക്കും മകള്‍ക്കും ലുലു ഗ്രൂപ് ചെയര്‍മാന്‍ യൂസുഫലിയുടെ കൈത്താങ്ങ്. മലപ്പുറം ഫിനാന്‍സിന്റെ ജപ്തി നടപടിയില്‍ വീട് നഷ്ടപ്പെട്ട പറവൂര്‍ സ്വദേശിനി സന്ധ്യക്ക് സഹായവുമായി യൂസുഫലി എത്തിയത്.

യുവതിയുടെ മുഴുവന്‍ കടബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. മലപ്പുറം ഫിനാന്‍സിന് മുഴുവന്‍ തുകയും നല്‍കാമെന്നും ഉടന്‍ തന്നെ സഹായം എത്തിക്കുമെന്ന് ലുലു ഗ്രൂപ്പ് സന്ധ്യയെ അറിയിച്ചിരിക്കുന്നത്. ഇവരുടെ ദയനീയ അവസ്ഥ സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു.

ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് കൊച്ചിയില്‍ അമ്മയും മക്കളും ദുരിതത്തിലായത്. നോര്‍ത്ത് പറവൂര്‍ വടക്കേക്കര കണ്ണെഴത് വീട്ടില്‍ സന്ധ്യയ്ക്കും രണ്ട് മക്കള്‍ക്കുമാണ് ദുരവസ്ഥ ഉണ്ടായത്.

ജപ്തി ചെയ്ത വീടിന് മുന്നില്‍ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയായിരുന്നു മൂന്നംഗ കുടുംബം. 2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്.

See also  ഈ വർഷം അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് 97 പേർക്കെന്ന് മന്ത്രി; 22 പേർ മരിച്ചു

Related Articles

Back to top button