Education

എഡിഎം നവീൻ ബാബുവിന്റെ മരണം

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിനെത്തി മനപ്പൂർവം തങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഉദ്യോഗസ്ഥനെ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ആക്ഷേപിക്കുകയായിരുന്നു പിപി ദിവ്യയെന്ന് സുരേന്ദ്രൻ പറഞ്ഞു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമ നടപടി വേണമെന്നും രാജിവെച്ച് നിയമ നടപടി നേരിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കും നരഹത്യക്കും കേസെടുക്കണം. അടിയന്തരമായി ജില്ലാ കലക്ടറുടെ മൊഴിയെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

See also  കാസർകോട് നീലേശ്വരത്ത് അധ്യാപികക്ക് ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റു

Related Articles

Back to top button