Kerala

അപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം: കൂപ്പര്‍ ദീപു കീഴടങ്ങി

കഴക്കൂട്ടം: കഴക്കൂട്ടത്ത് അപ്പാര്‍ട്ട്‌മെന്റില്‍ കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി തിരുവനന്തപുരം പട്ടം സ്വദേശി കൂപ്പര്‍ ദീപു എന്ന ദീപു കീഴടങ്ങി. സംഭവത്തിനുശേഷം മധുരയില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ അഭിഭാഷകനോടൊപ്പമാണ് കഴക്കൂട്ടം അസി. കമീഷണര്‍ നിയാസിന്റെ ഓഫിസില്‍ കീഴടങ്ങിയത്.

സിവില്‍ സര്‍വീസ് പരിശീലനത്തിനായി എത്തിയ യുവതിക്കുനേരെ ഒരാഴ്ചക്ക് മുമ്പാണ് അതിക്രമമുണ്ടായത്. പെണ്‍കുട്ടി താമസിക്കുന്ന മുറിയില്‍ അര്‍ദ്ധരാത്രി എത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. മദ്യം നല്‍കിയായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നു. ദീപു പഴയ കാറുകള്‍ വാങ്ങി വില്‍ക്കുന്നയാളാണ്.

സംഭവത്തെ പറ്റി പെണ്‍കുട്ടി പൊലീസ് നല്‍കിയ മൊഴിയില്‍ പറയുന്നത് ഇങ്ങനെ: ആണ്‍ സുഹൃത്തിനെ പറ്റി ചിലകാര്യങ്ങള്‍ പറയാനുണ്ടെന്നും നേരിട്ട് കാണണമെന്നും പറഞ്ഞ് ദീപു പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു. അര്‍ധരാത്രിയോടെ പെണ്‍കുട്ടി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. ആണ്‍ സുഹൃത്തിന്റെ ചില ഫോട്ടോകള്‍ പെണ്‍കുട്ടിയെ കാണിച്ചു. തുടര്‍ന്ന് ബലമായി കീഴ്‌പ്പെടുത്തിയശേഷം മദ്യം നല്‍കി പീഡിപ്പിച്ചു.

പീഡിപ്പികുന്ന ദൃശ്യം ദീപുവിന്റെ കൈവശമുണ്ടെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതിയെ ചൊവ്വാഴ്ച കോടതി ഹാജരാക്കുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.

The post അപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം: കൂപ്പര്‍ ദീപു കീഴടങ്ങി appeared first on Metro Journal Online.

See also  ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുടെ ആത്മഹത്യ; പ്രതിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

Related Articles

Back to top button