Kerala

പി വി അൻവറിനെതിരെ കേസ്

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു. ഇക്കുറി അൻവറിന്റെ ബന്ധവൈരിയായ മറുനാടൻ മലയാളിയുടെ ഷാജൻ സ്കറിയയാണ് പരാതിക്കാരൻ.

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയെന്നും വാർത്തകൾ എഡിറ്റ് ചെയ്ത് മത സ്പർദ വളർത്തിയെനനുമാണ് കേസ്.  ഷാജൻ സ്‌കറിയയുടെ പരാതിയിൽ എരുമേലി പൊലീസാണ് കേസ് രജിസ്റ്റ‍ർ ചെയ്തത്.  മറുനാടൻ മലയാളിയിലൂടെ പുറത്തുവിട്ട വാർത്തകൾ പ്രത്യേക ലക്ഷ്യത്തോടെ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്.

ഭാരതീയ ന്യായ് സംഹിത സെക്ഷൻ 196, 336, 340, 356 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റ‍ർ ചെയ്തത്. ഷാജൻ സ്കറിയ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

The post പി വി അൻവറിനെതിരെ കേസ് appeared first on Metro Journal Online.

See also  ഫോൺ ചോർത്തൽ ആരോപണം: അടിയന്തര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രിയോട് ഗവർണർ

Related Articles

Back to top button