സരിന്റേത് വെല്ലുവിളിയാണെങ്കിൽ അംഗീകരിക്കില്ല; നടപടിയുണ്ടാകുമെന്ന സൂചന നൽകി തിരുവഞ്ചൂർ

പാലക്കാട്ടെ സ്ഥാനാർഥി നിർണയത്തിനെതിരെ പരസ്യമായി പ്രതികരിച്ച പി സരിനെതിരെ നടപടിയുണ്ടാകുമെന്ന സൂചന നൽകി കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സരിന്റേത് വെല്ലുവിളിയാണെങ്കിൽ അംഗീകരിക്കില്ല. വാർത്താ സമ്മേളനം നടത്തിയത് തന്നെ അച്ചടക്ക ലംഘനമാണെന്നും തിരുവഞ്ചൂർ പറഞ്ഞു
സരിന് അത്തരത്തിലൊരു വിഷമവും പ്രയാസവുമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ തന്നെ പറയാനുള്ള അവസരമുണ്ടായിരുന്നുവെന്ന് തിരുവഞ്ചൂർ പറഞ്ഞു. അത് മറികടന്ന് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞപ്പോൾ തന്നെ അച്ചടക്കത്തിന്റെ ഒരു പടി അദ്ദേഹം പുറത്തേക്ക് കടന്നുവെന്ന് വേണം പറയാൻ.
സരിന്റെത് വെല്ലുവിളിയാണെങ്കിൽ അംഗീകരിക്കില്ല. സരിന്റെ നടപടി തെരഞ്ഞെടുപ്പ് ഒരുക്കത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ഇനിയും മുന്നോട്ട് സരിൻ ഇതേ തെറ്റിലൂടെയാണ് പോകുന്നതെങ്കിൽ നടപടിയെ പറ്റി അപ്പോൾ ചിന്തിക്കും. പാർട്ടിയുമായി യോജിച്ച് പോകണമെന്ന് തോന്നിയാൽ അതിനും അവസരമുണ്ടാകുമെന്ന് തിരുവഞ്ചൂർ പറഞ്ഞു
The post സരിന്റേത് വെല്ലുവിളിയാണെങ്കിൽ അംഗീകരിക്കില്ല; നടപടിയുണ്ടാകുമെന്ന സൂചന നൽകി തിരുവഞ്ചൂർ appeared first on Metro Journal Online.